You are Here : Home / News Plus

സബ്സിഡി സിലിണ്ടറിന്‍റെ വര്‍ധിപ്പിച്ചിട്ടില്ല : പെട്രോളിയം സെക്രട്ടറി

Text Size  

Story Dated: Thursday, January 02, 2014 07:09 hrs UTC

 

സബ്സിഡി സിലിണ്ടറിന്‍റെ വില  വര്‍ധിപ്പിച്ചിട്ടില്ളെന്ന് പെട്രോളിയം സെക്രട്ടറി വിവേക് റേ. സബ്സിഡിയില്ലാത്ത സിലിണ്ടറിന് കൂട്ടിയ വിലയില്‍ മാറ്റമില്ല. എല്‍.പി.ജി വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അവകാശവും അധികാരവുമുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാചകവാതകവിലവര്‍ധനവ് സംബന്ധിച്ച് ഡല്‍ഹിയില്‍ ഉന്നതതലയോഗം ആരംഭിച്ചു. കേന്ദ്രമന്ത്രി കെ.വി തോമസ്, ശരദ് പവാര്‍, പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിലവര്‍ധനവ് പിന്‍വലിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പു നല്‍കിയെന്നും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാസത്തെ സമയം കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.