You are Here : Home / News Plus

ദേശീയപാത വികസനം: എലിവേറ്റഡ് പാത പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Saturday, December 28, 2013 02:51 hrs UTC

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എലിവേറ്റഡ് പാത നിര്‍മാണം സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്. കേരളത്തിന് പുറമെ ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് എലിവേറ്റഡ് പാത ഉദ്ദേശിക്കുന്നത്. ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ എലിവേറ്റഡ് പാതയിലൂടെ കടത്തിവിട്ട് റോഡിലെ വാഹനത്തിരക്ക് കുറക്കും. ചൈനയിലും തായ്ലന്‍റിലും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപാത വികസനത്തിന് കുറഞ്ഞത് 45 മീറ്റര്‍ വേണമെന്നത് ദേശീയപാത വികസന അതോറിറ്റിയുടെ മാനദണ്ഡമാണ്. ഇതില്‍ മാറ്റംവരുത്താന്‍ അവര്‍ക്കേ കഴിയൂ. ഭൂമി വിട്ടുകിട്ടുന്നതിലെ പ്രയാസം മുന്‍നിര്‍ത്തി വികസനം 30 മീറ്ററായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ചില സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.