You are Here : Home / News Plus

ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

Text Size  

Story Dated: Thursday, December 26, 2013 08:51 hrs UTC

ഈജിപ്തിലെ ഇടക്കാല ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സ്റ്റേഷന്‍ ആക്രമമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സാര്‍ ബൈത്തുല്‍ മുഖദ്ദിസ് എന്ന സംഘടന ആക്രമണത്തിന്‍്റെ ഉത്തരവാദം ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം ഡെപ്യൂട്ടി പ്രധാനമന്ത്രി ഹുസം ഈസയാണ് ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി അറിയിച്ചത്. ബ്രദര്‍ഹുഡ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.