You are Here : Home / News Plus

കോണ്‍ഗ്രസുമായി സഖ്യമില്ല -ഡി.എം.കെ

Text Size  

Story Dated: Monday, December 16, 2013 06:16 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ളെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി. ഞായറാഴ്ച പാര്‍ട്ടിആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിക്ക് മതിയായെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനില്ളെന്നും അദ്ദേഹം പറഞ്ഞു. 2ജി സ്പെക്ട്രം കേസില്‍ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് വേട്ടയാടി. തമിഴര്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്തില്ളെന്നുംകരുണാനിധി ആരോപിച്ചു. ബി.ജെ.പി സഖ്യസാധ്യതയെയും അദ്ദേഹം തള്ളി. സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടി കരുണാനിധിയെ ചുമതലപ്പെടുത്തിയിരുന്നു.
പുതുച്ചേരി അടക്കം 40 ലോക്സഭ മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ സഖ്യസാധ്യതകള്‍ പുരോഗമിക്കുന്നതിനിടെയാണ് കരുണാനിധി ഇത് തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.