You are Here : Home / News Plus

ഹസാരെയുടെ ഉപവാസം ഇന്നുമുതല്‍

Text Size  

Story Dated: Tuesday, December 10, 2013 05:03 hrs UTC

 

അണ്ണാ ഹസാരെയുടെ ഉപവാസ സമരം ഇന്നരംഭികും. ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതിലെ വീഴ്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ പരാജയത്തിന് മുഖ്യഘടകമായെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ദല്‍ഹിയിലെ സമരം അവസാനിപ്പിക്കാന്‍ ബില്‍ പാസാകുമെന്ന് ഉറപ്പു നല്‍കിയ സോണിയഗാന്ധിയും യു.പി.എ സര്‍ക്കാറും തന്നെയും ജനങ്ങളെയും വഞ്ചിച്ചെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജന്മഗ്രാമമായ റാലിഗന്‍സിദ്ധിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ.
ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നടത്തുന്ന ഉപവാസ സമരം റാലിഗന്‍സിദ്ധിയില്‍ ഇന്ന് തുടങ്ങും. ബില്‍ പാസാക്കിയില്ളെങ്കില്‍ മരണംവരെ ഉപവസിക്കുമെന്ന മുന്നറിയിപ്പാണ് ഹസാരെ നല്‍കിയത്. ശസ്ത്രക്രിയയത്തെുടര്‍ന്നുള്ള ആരോഗ്യവും ഡോക്ടര്‍മാരുടെ ഉപദേശവും കണക്കിലെടുത്താണ് ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് ഉപവസിക്കാത്തതെന്ന് ഹസാരെ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.