You are Here : Home / News Plus

ദേശീയപാത സര്‍വേ: മന്ത്രി കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍നിന്ന് പിന്‍മാറി; ലീഗ് ഊരാക്കുടുക്കില്‍

Text Size  

Story Dated: Monday, December 02, 2013 04:02 hrs UTC

ദേശീയപാത പ്രശ്നത്തില്‍ മുസ്ലിംലീഗ് ഊരാക്കുടുക്കില്‍. തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റില്‍ സമരസമിതിയുമായി തീരുമാനിച്ച ചര്‍ച്ചയില്‍നിന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പിന്‍മാറിയത് പ്രതിസന്ധിയില്‍നിന്ന് തലയൂരാനുള്ള പാര്‍ട്ടി നീക്കത്തിന്‍െറ ഭാഗമായാണ്. ചര്‍ച്ച ഫലപ്രദമായില്ളെങ്കില്‍ അതിന്‍െറ പാപഭാരംകൂടി ലീഗിന്‍െറ തലയില്‍വരുമെന്ന പേടിയാണ് പിന്മാറ്റത്തിന് കാരണം. വിപണിവില പ്രഖ്യാപനവും സര്‍വേയും സര്‍ക്കാര്‍ നടപടിയെന്ന് വരുത്താനാണ് ലീഗ് നീക്കം. സര്‍ക്കാറിന്‍െറ വിപണിവില പ്രഖ്യാപനം വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞ ഇരകള്‍ കുറ്റിപ്പുറത്ത് നടത്തിയ പ്രതിഷേധമാണ് ലീഗിന്‍െറ മനംമാറ്റത്തിന് കാരണം. ദേശീയപാത പ്രശ്നം കൈകാര്യം ചെയ്തതില്‍ ലീഗിന് തുടക്കം മുതലുണ്ടായ പിഴവുകളാണ് തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലത്തെിച്ചത്. പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മറ്റേത് ജില്ലയിലുമില്ലാത്ത കുടിയൊഴിപ്പിക്കല്‍ മലപ്പുറം ജില്ലയില്‍ വേണ്ടിവരുമെന്നറിഞ്ഞിട്ടും പ്രശ്നത്തിന്‍െറ ഗൗരവം സര്‍ക്കാറിന്‍െറ മുമ്പിലത്തെിച്ച് ഇരകള്‍ക്കുകൂടി സ്വീകാര്യമായ പരിഹാരം കണ്ടത്തെുന്നതില്‍ സംസ്ഥാന ലീഗ് നേതൃത്വം പരാജയപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.