You are Here : Home / News Plus

എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Sunday, September 29, 2019 03:38 hrs EDT

എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. സിബിഐ ദൈവമല്ലെന്നും. അവര്‍ക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും ജസ്റ്റിസുമാരായ എന്‍.വി.രമണ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

പൊലീസില്‍ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിത്. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇതുപോലെ മറ്റെല്ലാ കേസുകളും സിബിഐക്ക് വിടാന്‍ തുടങ്ങിയാല്‍ അത് മൊത്തത്തില്‍ അലങ്കോലമാകുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്‍പിച്ചത്. 2017-ലാണ് കേസ് സിബിഐക്ക് കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More