You are Here : Home / News Plus

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവംപള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണം-ഹൈക്കോടതി

Text Size  

Story Dated: Friday, September 20, 2019 03:20 hrs EDT

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കാൻ പോലീസിന്റെ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.കെ എസ് വർഗീസ് കേസിലൂടെ സഭാതർക്കത്തിന് സുപ്രീം കോടതി അന്തിമമായ തീർപ്പുണ്ടാക്കിയിരിക്കുന്നുവെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികർക്ക് പിറവം പള്ളിയിൽ പ്രവേശിക്കാനും അവിടെ പ്രാർഥന നടത്താനുമുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ വിശ്വാസികൾക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ അവകാശവുമുണ്ട്. ആ അവകാശം നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More