You are Here : Home / News Plus

നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് ആനത്തലവട്ടം ആനന്ദന്‍

Text Size  

Story Dated: Monday, August 26, 2019 07:17 hrs UTC

നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ല. ആദ്യകാലത്തെടുത്ത നിലപാടുകളില്‍ നിന്ന് അണുവിട വ്യതിയാനം പാര്‍ട്ടി വരുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷവും മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.