മിൽമ പാൽ ഇനി ഓൺലൈനിയിൽ
Text Size
Story Dated: Sunday, June 30, 2019 06:01 hrs EDT
പാല് വിതരണത്തില്‍ പുതിയ പദ്ധതിയുമായി മില്‍മ. ഇനി മില്‍മ പാല് വാങ്ങാനോ മില്‍മയുടെ മറ്റുല്‍പ്പനങ്ങള്‍ വാങ്ങാനോ കടയില്‍ പോകേണ്ട ആവശ്യമില്ല. പകരം ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതായിരിക്കും. മന്ത്രി കെ.രാജുവാണ് മില്‍മയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംരംഭം ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ മാര്‍ക്കറ്റിംഗ് മേഖലയില്‍ വിജയകരമായ മാറ്റം വരുത്താന്‍ മില്‍മയ്ക്ക് സാധിക്കുമെന്നും വര്‍ദ്ധിച്ചുവരുന്ന ക്ഷീരോത്പാദനം മുന്‍നിറുത്തി പാലില്‍ നിന്നുള്ള വൈവിദ്ധ്യകരമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ മില്‍മ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഎം നീഡ്സ് എന്ന മൊബൈല്‍ ആപ്പ് വഴിയായിരിക്കും ഐസ്ക്രീം ഒഴികെയുള്ള പാലുല്‍പ്പന്നങ്ങളുടെ വിപണനം നടക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ എത്തിക്കും.
Comments