You are Here : Home / News Plus

കേദര്‍നാഥ് സന്ദര്‍ശനം;മോദിയുടെ മറുപടി ഇങ്ങനെ

Text Size  

Story Dated: Sunday, June 30, 2019 05:54 hrs EDT

സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദര്‍നാഥ് സന്ദര്‍ശനം നടത്തിയതെന്ന് വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്രയില്‍ യാതൊരു രീതിയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ലെന്നും മോദി വ്യക്തമാക്കി.

പ്രധാന മന്ത്രിയെന്ന നിലയില്‍ തന്റെ യാത്രകളെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് എല്ലാ വിധ അവകാശവുമുണ്ടെന്നും മോദി 'മന്‍ കി ബാത്തി'ലൂടെ ജനങ്ങളോട് പറഞ്ഞു. യാത്രയെക്കുറിച്ച്‌ ജനങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ താന്‍ വിശദീകരിക്കുന്നില്ലെന്നും അതിന് സമയമാകുമ്ബോള്‍ തന്റെ യാത്രോദ്ദേശത്തെ കുറിച്ച്‌ വിശദീകരിക്കുമെന്നും മോദി വ്യക്തമാക്കി.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം നശിപ്പിക്കപ്പെട്ടു. പലതും നഷ്ടമായി എന്ന് പൗരന്‍മാര്‍ക്ക് തോന്നി. ജനാധിപത്യം എല്ലാ വോട്ടര്‍മാരും ബഹുമാനിക്കുന്നതാണെന്നും മോദി പറഞ്ഞു. ജനങ്ങളുമായി 'മന്‍ കി ബാത്തി'ലൂടെ സംസാരിക്കാന്‍ കഴിയാതിരുന്ന സമയങ്ങളില്‍ തന്റെയുള്ളില്‍ ഒരു ശൂന്യത രൂപപെട്ടുവെന്നും അതിന് പരിഹാരം തേടിയാണ് താന്‍ കേദര്‍നാഥിലെത്തിയതെന്നും മോദി വിശദീകരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More