You are Here : Home / News Plus

മോദിയും രാഹുലും ഇന്ന് കേരളത്തില്‍

Text Size  

Story Dated: Friday, June 07, 2019 08:02 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന മോദി രാത്രി 11.35 ന് കൊച്ചിയിൽ വിമാനമിറങ്ങും. ശനിയാഴ്ച രാവിലെ ഗൂരുവായൂരിലേക്ക് പോകും.നാവികസേനാ വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് തിരിക്കുക. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ പര്യടനം നടത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.