You are Here : Home / News Plus

രാഹുല്‍ ഗാന്ധിയുടെ രാജി വാര്‍ത്ത വീണ്ടും തള്ളി കോണ്‍ഗ്രസ്

Text Size  

Story Dated: Saturday, June 01, 2019 07:07 hrs EDT

രാഹുലിന്‍റെ രാജി വാർത്ത വീണ്ടും തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടി അധ്യക്ഷനെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. മറ്റെല്ലാ പ്രചരണങ്ങളും തെറ്റാണ്, അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി. പാർട്ടിയിൽ സമൂല മാറ്റത്തിന് പ്രവർത്തകസമതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സുർജേവാല പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനും കോണ്‍ഗ്രസിന്‍റെ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More