You are Here : Home / News Plus

കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷ: ശ്രീധരൻ പിള്ള

Text Size  

Story Dated: Thursday, May 30, 2019 04:00 hrs EDT

കേരളത്തിൽ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെപ്പോലെ മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ചരിത്ര നിയോഗമാണ് ജനങ്ങള്‍ രണ്ടാമതും നരേന്ദ്രമോദിയില്‍ അര്‍പ്പിച്ചിരിക്കുന്നതെന്നും തീര്‍ച്ചയായും അദ്ദേഹം കേരളത്തോട് നീതി കാണിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മോദി സർക്കാരിന്‍റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ബിജെപിക്ക് തിരിച്ചടിയാവില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More