You are Here : Home / News Plus

രാജി തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ

Text Size  

Story Dated: Tuesday, May 28, 2019 05:02 hrs EDT

രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി വസതിയിലെത്തി. പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രൺദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുകയാണ്. രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതോടെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പകരക്കാരൻ ആര് എന്ന നിലയിലേക്ക് ചര്‍ച്ച പോയിട്ടില്ലെങ്കിലും പ്രതിസന്ധി അതിജീവിക്കേണ്ടത് എങ്ങനെ എന്ന നിലയിലാണ് കോൺഗ്രസ് നേതൃത്വത്തിനകത്ത് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. വൈകിട്ട് നാല് മണിയോടെ രാഹുൽ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടേക്കും എന്നും സൂചനയുണ്ട്. വീണ്ടും കോൺഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More