You are Here : Home / News Plus

ലീഡ് ഒരു ലക്ഷം കടത്തി നാല് സ്ഥാനാര്‍ഥികള്‍

Text Size  

Story Dated: Thursday, May 23, 2019 08:12 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് ഒരു ലക്ഷം കടത്തി വിജയത്തിളക്കം കൂടി നാല് സ്ഥാനാര്‍ഥികള്‍. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ വോട്ടിന് ലീഡ് ചെയ്യുന്ന സ്ഥാനാര്‍ഥി. 52 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സിപിഐയിലെ പി പി സുനീറീനെക്കാള്‍ 217747 വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ ഇതുവരെ നേടാനായത് 45956 വോട്ടുകള്‍ മാത്രമാണ്. മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ലീഗിന്റെ സിറ്റിംഗ് എംപിയുമായി പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഡില്‍ രണ്ട് ലക്ഷത്തിന് അടുത്തെത്തിയ രണ്ടാമന്‍. 65.38% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ വി പി സാനുവിനെതിരെ 1,89240 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. ആലത്തൂരി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് മറ്റൊരു ലക്ഷാധിപതി. 80 % വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,21145 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനാണ് മറ്റൊരു ലക്ഷാധിപതി. 68.17% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെതിരെ 1,04205 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറാണ് അടുത്ത ലക്ഷാധിപതി. 57 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിനെതിരെ ബഷീറിന് 101573 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.