You are Here : Home / News Plus

ഡോളറിനെതിരെ രൂപ വീണ്ടും തളരുന്നു

Text Size  

Story Dated: Monday, May 13, 2019 04:28 hrs EDT

വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മണിക്കൂറുകളില്‍ 22 പൈസ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് പ്രധാനായും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ഉയര്‍ത്തിയ തീരുവ കൂടാതെ ശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനമാണ് വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More