You are Here : Home / News Plus

തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണം; സമ്മർദ്ദ നീക്കവുമായി തുഷാർ

Text Size  

Story Dated: Saturday, March 23, 2019 07:48 hrs UTC

മത്സരിക്കുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധിവച്ച് തുഷാർ വെള്ളാപ്പള്ളി. ലോക്സഭാ സീറ്റില്‍ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ആവശ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല. ചർച്ചകൾക്കായി തുഷാർ ദില്ലിയിൽ തുടരുകയാണ്. തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. തൃശൂരിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. മത്സരിക്കാൻ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.