You are Here : Home / News Plus

രാജ്യത്ത് എല്ലാം കാണാതാകുന്നു; രാഹുൽ

Text Size  

Story Dated: Thursday, March 07, 2019 12:52 hrs EST

രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. കര്‍ഷകന്‍റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ് രാഹുൽ മോദിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഉന്നയിച്ചത്. റഫാൽ വിമാനങ്ങൾ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനിൽ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നൽകുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുൽ ഗന്ധി ആരോപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More