You are Here : Home / News Plus

വീണ്ടും മത്സരിപ്പിച്ചാല്‍ ഇന്നസെന്‍റ് ജയിക്കില്ലെന്ന് ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി

Text Size  

Story Dated: Wednesday, March 06, 2019 07:24 hrs EST

സിറ്റിംഗ് എംപി ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ സിപിഎം ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി. വീണ്ടും മത്സരിച്ചാല്‍ ഇന്നസെന്‍റിന് ജയസാധ്യത കുറവാണെന്നാണ് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നതിനോട് വിയോജിപ്പ് അറിയിച്ച കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടു. ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കുന്ന പക്ഷം അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സമിതിക്ക് ആയിരിക്കും എന്നും പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.