You are Here : Home / News Plus

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളത്തിന് വന്‍ നേട്ടം

Text Size  

Story Dated: Sunday, February 17, 2019 01:55 hrs UTC

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര സമുദ്രോല്‍പ്പന്ന വിപണിയിലെ വെല്ലുവിളിക്കിടയിലും കേരളം നേട്ടം കൊയ്തു. 201718 സാമ്പത്തിക വര്‍ഷത്തില്‍ 45,106,89 കോടി രൂപയുടെ മൂല്യമുള്ള 13.77 ലക്ഷം മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നം കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്കായി. തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 37,870,90 കോടി രൂപ മൂല്യമുള്ള 11.35 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. 201617 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും 21.35 ശതമാനവും 19.10 ശതമാനവും വര്‍ദ്ധനവും നേടാന്‍ ഇന്ത്യയ്ക്കു സാധിച്ചു.

കേരളത്തിനും ഇക്കാലയളവില്‍ നേട്ടമുണ്ടാക്കാനിയിട്ടുണ്ട്. 201718 വര്‍ഷക്കാലം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവാണുണ്ടായത്. സമുദ്രോല്‍പ്പന്ന കയറ്റുമതി 201617 വര്‍ഷം 1.59 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇത് 201718 കാലത്ത് 1.79 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഇതിന്റെ മൂല്യമാവട്ടെ 5,000.54 കോടി രൂപയില്‍ നിന്നു 5,919.03 കോടിയായി ഉയരുകയും ചെയ്തു.





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.