You are Here : Home / News Plus

സൈന്യത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് സര്‍വകക്ഷിയോഗം

Text Size  

Story Dated: Sunday, February 17, 2019 08:48 hrs EST

രാജ്യ സുരക്ഷയ്ക്കായി സൈന്യം കൈക്കൊള്ളുന്ന നടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ചെറുക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാനും സുരക്ഷാസേന സ്വീകരിക്കുന്ന നടപടികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും  പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഹീനമായ ഭീകരാക്രമണത്തെ യോഗം അപലപിച്ചു. ധീരജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യോഗം  പ്രമേയത്തില്‍ പറഞ്ഞു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More