You are Here : Home / News Plus

വിവാഹ വെബ്‌സൈറ്റുകള്‍ വഴി തട്ടിപ്പ് കൂടുന്നു; ജാഗ്രത വേണമെന്ന് വനിതാ കമീഷന്‍

Text Size  

Story Dated: Thursday, February 07, 2019 02:15 hrs UTC

വിവാഹ വെബ്‌സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്ന് വനിതാ കമീഷന്‍. ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചു വെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്‍ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ നിലവിലുണ്ട്. എല്ലാം മോശമാണെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നാല്‍ ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് അന്വേഷിക്കണമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.