You are Here : Home / News Plus

തെറ്റുപറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍

Text Size  

Story Dated: Tuesday, December 04, 2018 03:33 hrs EST

ബന്ധു നിയമന വിവാദത്തില്‍ വാക്കൗട്ട് പ്രസംഗത്തിന് ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ നിയമസഭയില്‍ അവിചാരിത സംഭവങ്ങള്‍. 12 വര്‍ഷമായി താന്‍ നിയമസഭയിലുണ്ടെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍, തന്‍റെ പൊതു പ്രവര്‍ത്തനം നിര്‍ത്തുമെന്നും മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇ പി ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പ്രതിപക്ഷം ആരോപിച്ചു. കള്ളം കൊണ്ടൊരു ചീട്ടു കൊട്ടാരം ആണ് ജലീൽ ഉണ്ടാക്കിയത്. അദീബ് അടുത്ത ബന്ധുവല്ലെന്ന് പറയുന്ന കെ ടി ജലീല്‍, സ്വന്തം അച്ഛനെ തന്നെ മാറ്റി പറയാന്‍ സാധ്യതയുണ്ടെന്ന് എം കെ മുനീര്‍ ആരോപിച്ചു. ഇതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More