You are Here : Home / News Plus

ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

Text Size  

Story Dated: Sunday, December 02, 2018 05:21 hrs EST

ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെയും ത്രിപുരയിലെയും പോലെ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അതിനെതിരെ സംസാരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More