You are Here : Home / News Plus

അടി കൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് ബിജെപിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് പി.എസ്.ശ്രീധരൻ പിള്ള

Text Size  

Story Dated: Tuesday, November 20, 2018 07:18 hrs EST

പ്രവർത്തകർക്ക് അടി കൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് പാർട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കേരളത്തിൽ ബിജെപി ഒരു സഹന സമരത്തിലാണ്. ഗാന്ധിയൻ മാർഗ്ഗത്തിലാണ് ബിജെപിയുടെ സമരമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയായ ഇന്ധിരാ ഗാന്ധിക്കെതിരെ ഗാന്ധിയൻ മാർഗ്ഗങ്ങളിൽ രണ്ടാം സ്വാതന്ത്ര്യസമരം നടത്തിയ പാരമ്പര്യമാണ് തങ്ങൾക്ക്. ശബരിമലക്കുവേണ്ടിയും ബിജെപി നടത്തുന്നത് അത്തരമൊരു സമരമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More