You are Here : Home / News Plus

ചൈനയില്‍ നഴ്‌സറി സ്‌കൂളിൽ യുവതിയുടെ കത്തിയാക്രമണം: 14 കുട്ടികൾക്ക് പരിക്ക്

Text Size  

Story Dated: Friday, October 26, 2018 10:26 hrs UTC

കത്തിയുമായി നഴ്‌സറി സ്‌കൂളില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്. സ്‌കൂള്‍ പരിസരത്ത് പ്രവേശിച്ചയുടന്‍ ഇവര്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. യുവതി സര്‍ക്കാരിനെതിരെ കേസ് നടത്തുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയൊമ്പതുകാരിയായ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.