You are Here : Home / News Plus

ശ്രീധരന്‍ നായരുടെ ക്വാറി വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാര്‍ പൂഴ്ത്തി

Text Size  

Story Dated: Friday, July 12, 2013 10:45 hrs EDT

തിരുവനന്തപുരം:ശ്രീധരന്‍ നായരുടെ മല്ലേലില്‍ ക്വാറി 53 ലക്ഷം രൂപ റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാരിന്റെകാലത്ത് പൂഴ്ത്തി .ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫിസിലേക്കു പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്ത വിജിലന്‍സ് ഫയല്‍ അയച്ചിരുന്നു.'ഓപ്പറേഷന്‍ സജിറ്റേറിയസ് എന്നു പേരിട്ട പരിശോധനയില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പാണു കണ്ടെത്തിയത്. കൂടുതല്‍ നടപടികള്‍ക്കു വേണ്ടി 2008 ഏപ്രില്‍ 17നാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വിജിലന്‍സ് ഡയറക്ടര്‍ അയച്ചത്. എന്നാല്‍ 'ഇ 20-9703/2006 എന്ന ഈ ഫയല്‍ പിന്നീടു പൂഴ്ത്തി. പത്തനംതിട്ട മൈനിങ് ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ഉദ്യോഗസ്ഥരായ ബേബി വര്‍ഗീസ്, പി.എസ്. ജയചന്ദ്ര പണിക്കര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ കൈക്കൊള്ളണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More