You are Here : Home / News Plus

സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് അനുമതി

Text Size  

Story Dated: Friday, July 12, 2013 03:53 hrs EDT

ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് തന്റെ ഔദ്യാഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന ശിപാര്‍ശ ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പിച്ചിരുന്നു. ഇത് സ്വീകരിച്ച മന്ത്രാലയം ഭട്ടിനെതിരെ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഭട്ട് വിശദീകരം നല്‍കേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.