You are Here : Home / News Plus

കെ.എം.എം.എല്ലില്‍ വിഷവാതകം തന്നെയാണ് ചോര്‍ന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Wednesday, August 13, 2014 03:56 hrs UTC

തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലില്‍ അപകടകരമല്ലാത്ത തോതിലെങ്കിലും വിഷവാതകം ചോര്‍ന്നതായി സ്ഥിരീകരണം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷയില്‍ ചോര്‍ന്ന യോഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെ.എം.എം.എല്ലില്‍ വിഷവാതകം തന്നെയാണ് ചോര്‍ന്നതെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
കെ.എം.എം.എല്ലില്‍ നടപ്പാക്കേണ്ട സുരക്ഷയെകുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. അസിസ്റ്റന്‍റ് ചീഫ് സെക്രട്ടറി സോമസുദരവും ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രനും സമിതിയിലെ അംഗങ്ങളാകും. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്‍റ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ചോര്‍ച്ചയുണ്ടായ പ്ളാന്‍റ് അടച്ചിടാനും യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.