You are Here : Home / News Plus

"അഡിക്ടഡ് ടു ലൈഫ്" ഫേസ്ബുക്ക് പേജിന് മുഖ്യമന്ത്രി തുടക്കംകുറിച്ചു

Text Size  

Story Dated: Thursday, August 07, 2014 05:49 hrs UTC

തിരുവനന്തപുരം: യുവാക്കളിലേക്ക് ലഹരി വിരുദ്ധ സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ പദ്ധതിയായ "അഡിക്ടഡ് ടു ലൈഫി"ന്‍െറ ഫേസ്ബുക്ക് പേജിന് (www.facebook.com/getaddictedtolife) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കംകുറിച്ചു. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍െറ ധനസഹായത്തോടെ എക്സൈസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ബാഹ്യ പ്രലോഭനങ്ങളില്‍പ്പെട്ട് ജീവിതം ദിശ തെറ്റിപ്പോകുന്ന സ്കൂള്‍, കോളജ് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍, അവര്‍ ഏറ്റവുമധികം സമയം ചെലവിടുന്ന സോഷ്യല്‍ മീഡിയയാണ് ഉചിതമായ മാര്‍ഗമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയില്‍ മമ്മൂട്ടിയോടൊപ്പം മലയാള സിനിമ, രാഷ്ട്രീയ, സാമൂഹിക, സംഗീത, കായിക മേഖലകളിലെ പ്രമുഖരും അണിചേരും. പദ്ധതിയുടെ ഭാഗമായി യുവജനങ്ങള്‍ക്ക് ഹ്രസ്വചിത്രം, ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു.
ചടങ്ങിനുശേഷം പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറായ മമ്മൂട്ടി "അഡിക്ടഡ് ടു ലൈഫി"ന്‍െറ ആമുഖ പോസ്റ്റര്‍ തന്‍െറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രകാശനം ചെയ്തു. ലഹരി എന്ന വാക്കിന് ഒരു അര്‍ത്ഥമേ ഉള്ളൂവെന്ന അവസ്ഥയില്‍ നിന്നും യുവജനങ്ങളുടെ ചിന്തയും, കാഴ്ചപ്പാടും മാറണമെന്നും ജീവിതത്തിന് ദിശാബോധം നല്‍കുന്ന ലഹരികളെ കണ്ടെത്തണമെന്നും, സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ലഹരി കണ്ടെത്തിയവരാണ് സമൂഹത്തെ മുന്നോട്ട് നയിച്ചിട്ടുള്ളതെന്നും മമ്മൂട്ടി തന്‍െറ പോസ്റ്ററിലൂടെ വ്യക്തമാക്കി. അഡിക്ടഡ് ടു ലൈഫ് ഫേസ്ബുക്ക് പേജിനുള്ള ഓരോ ലൈക്കും ലഹരിക്കെതിരെയുള്ള ഡിസ് ലൈക്ക് കൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.