You are Here : Home / News Plus

നരേന്ദ്ര മോദി നേപ്പാളിലെത്തി

Text Size  

Story Dated: Sunday, August 03, 2014 07:28 hrs UTC

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ നേപ്പാളി പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള സ്വീകരിച്ചു. 19 ആചാരവെടികളോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ സന്ദര്‍ശനം. 17 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. 1997 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി ഐ.കെ. ഗുജറാളാണ് അവസാനമായി നേപ്പാള്‍ സന്ദര്‍ശിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായി മോദി പ്രത്യേക കൂടിക്കാഴ്ച നടത്തും. നേപ്പാള്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്. വിവിധ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമെ പ്രശസ്തമായ ക്ഷേത്രങ്ങളിലും മോദി സന്ദര്‍ശനം നടത്തും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.