You are Here : Home / News Plus

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം: മൂന്ന് മരണം

Text Size  

Story Dated: Thursday, July 31, 2014 08:50 hrs UTC

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന്‌ മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്.
കാണാതായവര്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ശക്‌തമായ മഴയെ തുടര്‍ന്ന്‌ കനത്ത നാശനഷ്‌ടമുണ്ടായി. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാ പ്രവര്‍ത്തരും പൊലീസും ദ്രുതകര്‍മ്മസേനയും ആതുരവിഭാഗവും സ്‌ഥലത്ത്‌ സജീവമായി രംഗത്തുണ്ട്.  
 
കഴിഞ്ഞവര്‍ഷവും ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം സംഭവിച്ച്‌ കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. അന്ന് 5700 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.