You are Here : Home / News Plus

താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

Text Size  

Story Dated: Wednesday, July 30, 2014 05:57 hrs UTC

താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടില്‍ കോഴിക്കോട് -വയനാട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്നു പേരും ബേപ്പൂര്‍ സ്വദേശികളാണ്. ബേപ്പൂര്‍ കുന്നത്ത് പറമ്പ് സജീര്‍ (22), കിണറ്റിലങ്ങകത്ത് ഫര്‍ഷാദ് (23), അരയന്‍വീട് ഇസ്മായില്‍ (23) എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എതിരെ വന്ന ജീപ്പിന്‍െറ അടിയില്‍പ്പെടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.സുഹൃത്തുക്കളായ ഏഴുപേര്‍ ബൈക്കുകളില്‍ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് അപകടം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.