You are Here : Home / News Plus

ഗഡ്കരിയുടെ വസതിയില്‍ സംഭാഷണം ചോര്‍ത്തുന്ന ഉപകരണമെന്ന് റിപ്പോര്‍ട്ട്‌

Text Size  

Story Dated: Monday, July 28, 2014 05:56 hrs UTC

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഗഡ്കരിയുടെ കിടപ്പുമുറിയില്‍നിന്ന് ഇത്തരം അത്യന്താധുനിക ഉപകരണങ്ങള്‍ കണ്ടെടുത്തതായാണ് വാര്‍ത്തകള്‍.
വിവരം ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും അറിയച്ചതായി റിപ്പാര്‍ട്ടുകളില്‍ പറയുന്നു. ഉപകരണങ്ങള്‍ പിന്നീട് വസതിയില്‍നിന്ന് മാറ്റിയതായി പറയപ്പെടുന്നു. വാര്‍ത്ത ഗഡ്കരി നിഷേധിച്ചു. ഇത് അതിരുകടന്ന അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതലത്തില്‍ രഹസ്യമായി അന്വേഷിക്കുന്നതായി സൂചനകളുണ്ട് ബി.ജെ.പി.യുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി ഗതാഗത, ഹൈവേ, ഷിപ്പിങ് വകുപ്പുകളുടെ ചുമതയുള്ള മന്ത്രിയാണ്. ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ലെയിനിലുള്ള 13-ാം നമ്പര്‍ വസതിയിലെ കിടപ്പുമുറിയില്‍നിന്നാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.