You are Here : Home / News Plus

പഠിപ്പുമുടക്കല്‍ സമരം പിന്‍വലിക്കേണ്ടതില്ലെന്ന് സി.പി.എം

Text Size  

Story Dated: Sunday, July 27, 2014 01:25 hrs EDT

തിരുവനന്തപുരം: പഠിപ്പുമുടക്കല്‍ സമരം പിന്‍വലിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി. വിദ്യാഭ്യാസ കോഴയുടെ കാലത്ത് പഠിപ്പുമുടക്കല്‍ സമരം വേണ്ടിവരുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍െറ നിലപാട് സംസ്ഥാന സമിതി തള്ളി. നിലപാടിനെതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പ്ളസ്ടു അനുവദിച്ച വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ വഴിയായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More