You are Here : Home / News Plus

ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസ്

Text Size  

Story Dated: Sunday, July 27, 2014 12:57 hrs EDT

ഗസ്സ സിറ്റി: ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കി. തിങ്കളാഴ്ച മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനാലും യു.എന്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തലിനെ കുറിച്ച് പഠിക്കുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി ഇസ്രായേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയത്.
നേരത്തേ ഒരു ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ സൈനിക പിന്മാറ്റം ഉള്‍പെടുത്തിയിരുന്നില്ല.സൈനിക പിന്മാറ്റത്തിനും ഗസ്സയിലെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചുവരാനും വ്യവസ്ഥയില്ലാത്തതിനാല്‍ ഈ സാഹചര്യത്തില്‍ ഇസ്രായേലിന്‍െറ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ളെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More