You are Here : Home / News Plus

എം.എല്‍.എ. ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു

Text Size  

Story Dated: Saturday, July 26, 2014 03:38 hrs EDT

 എംഎല്‍എ ഹോസ്റ്റിലില്‍ നിയമസഭാ സെക്രട്ടറി ഹോസ്റ്റലില്‍ പരിശോധന നടത്തി അനധികൃതമായി കൈവച്ച അഞ്ചു മുറികള്‍ ഒഴിപ്പിച്ചു
മുറികളില്‍ ആരൊക്കെയാണ് താമസമെന്നും ആരുടെയെല്ലാം പേരിലാണ് മുറിയെടുത്തിരിക്കുന്നതെന്നും പരിശോധിച്ചുവരികയാണ്. ചില മുന്‍ എം.എല്‍.എ.മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.
പല മുന്‍ എംഎല്‍എമാരും പലപ്പോഴും എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുക്കുന്നതായി കണ്ടെത്തി. പന്തളം സുധാകരന്റെയും എ.എ.ഷുക്കൂറിന്റെയും പേരിലുള്ള മുറികളാണ് ഇനിയും ഒഴിയാത്തത്. ഇതില്‍ പന്തളം സുധാകരന്‍ താക്കോല്‍ മടക്കി നല്‍കാത്തതിനാല്‍ നിയമസഭാ അധികൃതര്‍ വേറെ താഴിട്ട് മുറി പൂട്ടി. എ.എ.ഷുക്കൂറിന്റെ പേരിലുള്ള മുറിയില്‍ താമസിക്കുന്നതു മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് ആണ്. ആ മുറി ഇന്നു തന്നെ ഒഴിയുമെന്നാണു നിയമസഭ സെക്രട്ടറിക്കു ലഭിച്ച ഉറപ്പ്. പുനലൂര്‍ മധുവും കെ.കെ.ഷാജുവും ഇന്നലെ തന്നെ താക്കോല്‍ നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More