You are Here : Home / News Plus

കൊച്ചിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസ് പണിമുടക്ക്

Text Size  

Story Dated: Saturday, July 26, 2014 01:58 hrs EDT

വേതന വര്‍ധന ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസ് ജീവനക്കാരുടെ വിവിധ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം, സമീപ ജില്ലകളില്‍ നിന്നുള്ള ഹ്രസ്വദൂര-ദീര്‍ഘദൂര സര്‍വീസുകളെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. വേതന വര്‍ധനക്ക് തയാറുള്ള ഉടമകളുടെ ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More