You are Here : Home / News Plus

നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Text Size  

Story Dated: Friday, July 25, 2014 08:23 hrs EDT

കൊച്ചി: വ്യാജരേഖയുണ്ടാക്കി അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട് നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം.ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രസീത് പിടിച്ചെടുത്തിരുന്നു.എന്നാല്‍ റെയിഡു തൊട്ടുപിന്നാലെ ദീലീപിന്റെ സഹോദരന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.കസ്റ്റംസ് സ്ഥിര നിക്ഷേപത്തിന്റെ രസീത് പിടിച്ചെടുത്ത കാര്യം മറച്ചു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് പണം പിന്‍വലിച്ചകാര്യം അറിയുന്നത്. ഇതു സംബന്ധിച്ച് ആലുവ പോലീസിന് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ദീലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. അനൂപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് അസി. കമ്മീഷണര്‍ രേഷ്മ ലഘാനി ആലുവ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. സഹോദരന്‍ അനൂപിന്റെ പേരില്‍ ആലവു പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കിലായിരുന്നു നിക്ഷേപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More