You are Here : Home / News Plus

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് നിയമോപദേശം

Text Size  

Story Dated: Friday, July 25, 2014 02:01 hrs EDT

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കില്ളെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച നിയമോപദേശം ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ലഭിച്ചു. കോണ്‍ഗ്രസിന് ലോക്സഭയുടെ ആകെ അംഗസംഖ്യയുടെ 10 ശതമാനം സീറ്റുകള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് പദവി നല്‍കേണ്ടതില്ളെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിക്ക് പ്രതിപക്ഷ നേതൃപദവി നല്‍കണമെന്നാണ് കീഴ് വഴക്കം. ഇതിന് ആകെ അംഗസംഖ്യയുടെ 10 ശതമാനമായ 55 സീറ്റുകള്‍ രണ്ടാമത്തെ കക്ഷിക്ക് നേടിയിരിക്കണം. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 44 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More