You are Here : Home / News Plus

യു.പിയില്‍ ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാനാവില്ല -ഗോവ മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 25, 2014 11:51 hrs EDT

പനാജി: വൈകുന്നേരം ആറുമണിക്ക് ശേഷം യു.പിയില്‍ പെണ്‍കുട്ടികള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ളെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നിയമസഭയിലെ ക്രമസമാധാന ചര്‍ച്ചക്കിടെയാണ് മനോഹര്‍ പരീക്കറിന്‍റെ പരാമര്‍ശം.
ഗോവയില്‍ ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാമെന്നും അതേസയമം, യുപിയില്‍ പെണ്‍കുട്ടികള്‍ ആറുമണിക്ക് ശേഷം റോഡില്‍ ഇറങ്ങിയാല്‍ ഏതെങ്കിലും രീതിയില്‍ ഉറപ്പായും ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ ബീച്ചില്‍ പെണ്‍കുട്ടികള്‍ക്ക് ബിക്കിനികള്‍ നിരോധിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിക്കിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നില്ളെന്ന് മുഖ്യമന്ത്രി തന്നെ പിന്നീട് അറിയിച്ചു. ഗോവയിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കുവാന്‍ ചിലര്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും പരീക്കര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More