You are Here : Home / News Plus

മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് നഷ്ടപരിഹാരം നല്‍കണമെന്നു കോടതി

Text Size  

Story Dated: Friday, July 25, 2014 08:24 hrs EDT

കൊച്ചി: മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവിട്ടു. മൂന്നാറിലെ തന്നെ അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുത്ത ദൗത്യസംഘത്തിന്റെ നടപടിയും ഹൈക്കോടതി റദ്ദാക്കി.പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുക്കണമെന്നും കോടതി. കേസില്‍ അപ്പീല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. റിസോര്‍ട്ട് പൊളിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ നടപടികളില്‍ കൂടി വേണമായിരുന്നു ഭൂമി ഏറ്റെടുക്കാന്‍. എന്നാല്‍, മൂന്നാറില്‍ ഭൂമി ഏറ്റെടുക്കുമ്പോഴും കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും സര്‍ക്കാര്‍ നിയമനടപടികളൊന്നും തന്നെ പാലിച്ചില്ല-ഹൈക്കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More