You are Here : Home / News Plus

ബ്ളാക് മെയിലിങ് പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ : ഉന്നതതല അന്വേഷണം നടത്തണമെന്ന് കോടിയേരി

Text Size  

Story Dated: Friday, July 25, 2014 03:58 hrs EDT

ബ്ളാക് മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലില്‍ പിടിയില്‍ ആയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ക്രിമിനല്‍ കേസിലെ പ്രതി എങ്ങനെ ഒരു മുന്‍ എം.എല്‍.എയുടെ പേരില്‍ എടുത്ത മുറിയില്‍ വന്നു? ഇതു സംബന്ധിച്ച വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സ്പീക്കര്‍ ഉന്നതതല അന്വേഷണം നടത്തണം.എന്നാല്‍, ഇവന്‍റ് മാനേജ്മെന്‍റ് നടത്തുന്നയാള്‍ എന്ന നിലയില്‍ മാത്രം ജയചന്ദ്രനെ പരിചയമുണ്ടെന്നും ഒരിക്കലും മുറിയെടുത്തുകൊടുത്തിട്ടില്ലെന്നും ശരദ്ചന്ദ്ര പ്രസാദ് പ്രതികരിച്ചു. ചാനലില്‍ പടം കാണുമ്പോള്‍ മാത്രമാണ് ഇയാള്‍ പ്രതിയാണെന്നുള്ള കാര്യം അറിയുന്നതെന്നും ഇതു സംബന്ധിച്ച ഏത് അന്വേഷണവും നടന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More