You are Here : Home / News Plus

പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Friday, July 25, 2014 03:52 hrs EDT

 പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ പുന:പരിശോധനാ ഹരജിയിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. ക്വാറികള്‍ പെട്ടെന്ന് നിര്‍ത്തിവെക്കുന്നത് നിര്‍മാണ മേഖല സ്തംഭിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചു പൂട്ടണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ചെറിയ പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി നേടാന്‍ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More