You are Here : Home / News Plus

ഗസ്സയില്‍ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം

Text Size  

Story Dated: Thursday, July 24, 2014 12:48 hrs EDT

ഗസ്സ സിറ്റി: ഗസ്സയിലെ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം. 30 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഗസ്സയിലെ ബെയ്ത് ഹെനോന്‍ പട്ടണത്തിലെ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്.
ഷെല്ലാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 15 പേരുടെ മരണം ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് യു.എന്‍ വക്താവ് റോബര്‍ട്ട് ടേണര്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് യു.എന്‍ സ്കൂളിനു നേരെ ഇസ്രായേല്‍ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More