You are Here : Home / News Plus

ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് , രണ്ടു വഴിക്ക്

Text Size  

Story Dated: Thursday, July 24, 2014 02:51 hrs EDT

പിരിയാന്‍ വേണ്ടി  ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചു. എറണാകുളം കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായി സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. രാവിലെ ഒന്പതു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്.
 
മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. മജിസ്ട്രേട്ടിനെ നേരിട്ട് കണ്ട ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇരുവരും മടങ്ങി.
 
ഒരു വര്‍ഷമായി ഇരുവരും അകന്നാണ് താമസം. സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ കോടതിക്ക് പുറത്ത് ധാരണയായതിനെ തുടര്‍ന്ന് ഇരുവരും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More