You are Here : Home / News Plus

വാളകം കേസില്‍ ബാലകൃഷ്ണപിള്ളക്കും ഗണേഷിനും നുണപരിശോധന

Text Size  

Story Dated: Thursday, July 24, 2014 02:07 hrs EDT

കൊട്ടാരക്കര വാളകത്ത് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാക്കളായ ആര്‍.ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും . നുണപരിശോധനക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ ഇരുവര്‍ക്കും കത്തു നല്‍കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ ഇവരുടെ മൊഴിയെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസ് (ബി) സെക്രട്ടറിയും ബാലകൃഷ്ണപിള്ളയുടെ ബന്ധുവുമായ ശരണ്യ മനോജ്, ഗണേഷ്കുമാറിന്‍െറ അഡീഷനല്‍ പി.എ പ്രദീപ് എന്നിവരടക്കം എട്ടുപേരെ നേരത്തെ നുണപരിശോനക്ക് വിധേയമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More