You are Here : Home / News Plus

തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനിലിടിച്ച് 15 വിദ്യാര്‍ത്ഥികള്‍' മരിച്ചു

Text Size  

Story Dated: Thursday, July 24, 2014 02:01 hrs EDT

തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 15 മരണം. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.തെലങ്കാനയിലെ മേദക് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം. ബസ്സില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്. മേദക് ജില്ലയിലെ കക്കാടിയ ടെക്നോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞത്തെിയ നന്ദഡേ്-സെക്കന്തരാബാദ് ട്രെയിന്‍ സ്കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More