You are Here : Home / News Plus

കൊടകരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Text Size  

Story Dated: Thursday, July 24, 2014 03:58 hrs UTC

കൊടകര വാസുപുരത്ത് ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപുരം കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു (49), ഭാര്യ സജിലകുമാരി (41), മകള്‍ ദൃശ്യ (15) എന്നിവരാണ് മരിച്ചത്. 16 വയസുള്ള മകന്‍ ആദര്‍ശിനെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ തൃശ്ശൂര്‍ ജൂബിലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് വീടിന്‍റെ  കിടപ്പുമുറിയില്‍ മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷ്ബാബു ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുറിയിലെ കട്ടിലിനോടു ചേര്‍ന്ന് നിലത്താണ് സജിലയേയും ദൃശ്യയേയും കണ്ടത്. മകന്‍ ആദര്‍ശും കിടന്നിരുന്നത് ഇതേ മുറിയിലാണ്. സുരേഷ്ബാബുവിന്‍റെ  അച്ഛന്‍ ജനാര്‍ദ്ദനന്‍ ബുധനാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. കിടപ്പുമുറി ഉള്ളില്‍നിന്ന് കുറ്റിയിട്ടതായി കണ്ട ജനാര്‍ദ്ദന്‍ അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു. വാതില്‍ ബലം പ്രയോഗിച്ചു തുറന്നപ്പോഴാണ് മൂന്നുപേരും മരിച്ചുകിടക്കുന്നതായി കണ്ടത്. ആദര്‍ശിന് ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.